ചെന്നൈയില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

കൊറോണ വൈറസ്ബാധയെ തുടര്‍ന്ന് ചെന്നൈയില്‍ ഡോക്ടര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയും അസ്ഥിരോഗ വിദഗ്ധനുമായ ഡോ. ലക്ഷ്മിനാരായണ്‍ റെഡ്ഡിയാണ് മരിച്ചത്. അഞ്ചുദിവസമായി ഐ.സി.യുവിലായിരുന്നു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു മരണം.

അതേസമയം രോഗബാധ സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പോലും ആംബുലന്‍സ് െ്രെഡവര്‍മാര്‍ വിസമ്മതിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്തരിച്ച ഡോക്ടറുടെ ശിശുരോഗവിദഗ്ധയായ ഭാര്യയും രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലാണ്.

SHARE