പൗരത്വനിയമ ഭേദഗതി;പ്രതിഷേധക്കടലായി മുംബൈ

പൗരത്വനിയമ ഭേദഗതിക്കെതിരെ മുംബൈയില്‍ മഹാപ്രതിഷേധം. സ്ത്രീകളടക്കം ആയിരക്കണക്കിന് പേരാണ് ആസാദ് മൈതാനത്ത് ഒത്തുകൂടിയത്. നവി മുംബൈ, താനെ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിഷേധപരിപാടിയില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ പ്രശസ്ത ഉറുദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ പ്രശസ്തമായ ‘ഞങ്ങള്‍ കാണും’എന്ന കവിത ചൊല്ലി കൊണ്ടാണ് മുംബൈയിലെ ജനങ്ങള്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചത്.പൗരത്വനിയമഭേദഗതി, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധം.

SHARE