കണ്ണൂരിനെ പ്രതിഷേധസാഗരമാക്കി മഹാറാലി

കണ്ണൂര്‍: നഗരത്തിനും ഉള്‍ക്കൊള്ളാനായില്ല പ്രതിരോധത്തിന്റെ മഹാസാഗരം. അന്തരീക്ഷം ആസാദി വിളികളാല്‍ മുഖരിതമായപ്പോള്‍ പുതിയൊരു ചരിത്രത്തിന് സാക്ഷിയാകുകയായിരുന്നു കണ്ണൂരിന്റെ തെരുവീഥികള്‍.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച മഹാറാലിയാണ് പ്രതിരോധത്തിന്റെ മഹാസാഗരമായി മാറിയത്. വൈകുന്നേരം 4.30ന് സെന്റ് മൈക്കിള്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി പൊതുസമ്മേളനം തുടങ്ങിയിട്ടും അവസാനിച്ചിട്ടില്ല.

പലവഴികളില്‍ നിന്നും ഒഴുകിയെത്തുകയാണ് ആയിരങ്ങള്‍. മുസ്‌ലിം സംഘടനകളുടെ സംഘ ശക്തിയറിയിക്കുന്നതായിരുന്നു മഹാറാലി. ജനലക്ഷങ്ങളാണ് റാലിയില്‍ പങ്കെടുക്കുന്നത്. പ്രായഭേതമില്ലാതെ യുവജനങ്ങളും വയോധികരുമുള്‍പ്പെടെയുള്ളവരുടെ അണമുറിയാത്ത രോഷമാണ് റാലിയില്‍ പ്രകടമാകുന്നത്. ജില്ലയിലെ മുസ്‌ലിം സംഘടനാ നേതാക്കളും മുസ്‌ലിംലീഗ് നേതാക്കളും മുന്‍നിരയില്‍ നയിച്ച റാലിയില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും പങ്കാളികളായി. പൊതുസമ്മേളനത്തില്‍ സ്വാമി അഗ്‌നിവേശായിരുന്നു മുഖ്യാതിഥി. പികെ കുഞ്ഞാലിക്കുട്ടി എംപി, പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍, ടിപി അബ്ദുല്ലക്കോയ മദനി, വിടി അബ്ദുല്ലക്കോയ തങ്ങള്‍, സിപി ഉമര്‍ സുല്ലമി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഫാദര്‍.ദേവസ്യ ഈരത്തറ, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍, അബ്ദുല്‍ കരീം ചേലേരി പങ്കെടുത്തു.

SHARE