മാസ്‌ക് ധരിക്കാത്തതിന് യാത്രക്കാരുടെ മര്‍ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചു

പാരീസ്: മാസ്‌ക് ധരിക്കാത്തതിന് യാത്രക്കാര്‍ ചേര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദിച്ചു കൊന്നു. ഫ്രാന്‍സിലെ തെക്കു പടിഞ്ഞാറന്‍ പട്ടണമായ ബിയോണിലാണ് സംഭവം. കോവിഡിന്റെ പശ്ചാതലത്തില്‍ 59കാരനായ ഫിലിപ് മോംഗുലോട്ട് മാസ്‌ക് ധരിക്കാതെ ബസ് ഓടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ 22ഉം 23ഉം വയസുള്ളവരാണ്.

സംഭവത്തില്‍ ഫ്രാന്‍സ് പ്രധാനമന്ത്രി ജീവന്‍ കാസ്റ്റെക്‌സ് അനുശോചനം രേഖപ്പെടുത്തി. ചെയ്ത കുറ്റം നിന്ദ്യമാണെന്നും അവരെ നിയമപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

SHARE