18 വര്‍ഷമായി കൈയ്യടക്കിവെച്ച കാറടുക്ക പഞ്ചായത്ത് ബി.ജെ.പിക്ക് നഷ്ടമായി

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമായി. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് അവിശ്വാസ പ്രമേയത്തിലൂടെ അവസാനിച്ചത്. സി.പി.ഐ.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറടുക്ക. കാറടുക്ക നഷ്ടമായതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി.

കാറടുക്കയില്‍ ബി.ജെ.പി ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെയാണ് പാസാവുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ടു വോട്ട് ലഭിച്ചു. സി.പി.ഐ.എം-4 സി.പി.ഐ.എം സ്വതന്ത്ര-1, യു.ഡി.എഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്രന്‍-1 എന്നിവരാണ് അനുകൂലിച്ചത്. തുടര്‍ന്ന് എല്‍.ഡി.എഫ്-യു.ഡി.എഫ് സഖ്യം അധികാരത്തിലെത്തി.

SHARE