ഞങ്ങൾ ശരിയായ രീതിയിൽ ആഘോഷിക്കുകയാണ്: സോണിയ ഗാന്ധി

നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ഫഡ്‌നാവിസിനെ തടയണമെന്ന് കപില്‍ സിബല്‍

മഹാരാഷ്ട്ര കേസില്‍ സുപ്രീം കോടതി നടത്തിയ വിധി സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി.
കോടതി വിധി അനുകൂലമാണെന്നും ഞങ്ങള്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വിധി സംബന്ധിച്ച ആദ്യ ്പ്രതികരണത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും വിശ്വാസ വോട്ടെടുപ്പില്‍ വികാസ് അഘാഡി സഖ്യം വിജയിച്ചിരിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഞങ്ങൾ ശരിയായ രീതിയിൽ ആഘോഷിക്കുകയാണ് സോണിയ ഗാന്ധി പറഞ്ഞു.

മഹാരാഷ്ട്രയില്‍ നാളെ വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണ്ടെന്നും എന്നാല്‍ വോട്ടെടുപ്പ് തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനഘടനയുടെ വിജയമാണ് സത്യത്തിന്റെ വിജയമാണ്-എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം.
ബി.ജെ.പിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ ഉണ്ടായത് വലിയ വിജയമാണെന്നും ബിജെപിക്ക് ഇത്തിരി നാണം ബാക്കിയുണ്ടെങ്കില്‍ അവര്‍ രാജിവെച്ച് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നെന്നും നാളത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക്കും പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് ഒരു നാഴികക്കല്ലാണ്. ബി.ജെ.പിയുടെ കളി അവസാനിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. നാളെ വൈകുന്നേരം 5 മണിക്ക് മുമ്പ് എല്ലാം വ്യക്തമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, നവാബ് മാലിക്ക് പറഞ്ഞു.

അതേസമയം, സുപ്രധാന നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബിജെപി മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെ തടയണമെന്ന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.