ബാലഭാസ്‌കറിന്റെ മരണം; സിബിഐ കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരായാണ് സോബി മൊഴി നല്‍കുന്നത്.

ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് നേരത്തെ സോബി പറഞ്ഞിരുന്നു. ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ െ്രെകംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുമ്പ് നടന്ന കാര്യങ്ങള്‍ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസം മുമ്പ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണിയുടെയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സിബിഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളില്‍ നിന്നും വരും ദിവസങ്ങളില്‍ സിബിഐ മൊഴിയെടുക്കും.

SHARE