ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് 2019 കരട് വോട്ടര്‍ പട്ടിക: ഹൈക്കോടതിവിധി സ്വാഗതാര്‍ഹം; കെ.എം.സി.സി ബഹ്‌റൈന്‍

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു. വിധി വന്നത് യു.ഡി.എഫ് നല്‍കിയ ഹര്‍ജി ശരിവെച്ചുകൊണ്ടാണ്.
ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ആശ്വാസകരമാണ് ഈ വിധിയെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെങ്കില്‍ വീണ്ടും പഞ്ചായത്ത് പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കി, ഹിയറിംഗിന് ഹാജറായി രേഖകള്‍ സമര്‍പ്പിക്കണമായിരുന്നു. ആയിരക്കണക്കിന് പ്രവാസികള്‍ 2019ലെ വോട്ടര്‍ പട്ടികയില്‍ പ്രവാസി വോട്ട് ആക്കി മാറ്റിയിരുന്നു. വീണ്ടും വോട്ട് ചേര്‍ക്കുക എന്നത് ഏറെ പ്രയാസം ഉണ്ടാക്കുമായിരുന്നു. 2015-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക കരട് പട്ടികയായി സ്വീകരിച്ച തെരഞ്ഞെട്ടപ്പ് കമ്മീഷന്റെ നടപടി ശരിയായിരുന്നില്ല. അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മുസ്ലിം ലീഗ് പാര്‍ട്ടി നിയമ പോരാട്ടത്തിനിറങ്ങുകയായിരുന്നു. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവുണ്ടായത്.

SHARE