കേള്‍വി ശക്തിയില്ലാത്ത പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി; യുവതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: പത്ത് മാസം പ്രായമുള്ള മകന് വിഷം കൊടുത്ത് കൊലപെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ്. മാവേലിക്കര കറ്റാനം ഭരണിക്കാവ് ഇളപ്രാവില്‍ വീട്ടില്‍ സോമന്റെ മകള്‍ ദീപ(32)യെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടി.കെ.രമേഷ്‌കുമാര്‍ ശിക്ഷിച്ചത്. 2011 ജനുവരി 19നാണ് സംഭവം നടന്നത്. ദീപ കേള്‍വി ശക്തിയില്ലാത്ത മകന്‍ ഹരിനന്ദനെയാണ് വിഷം കൊടുത്ത് കൊന്നത്.

SHARE