കഠ്‌വ: ഒരു മാസത്തെ ശമ്പളം ആസിഫയുടെ കുടുംബത്തിന് നല്‍കി സിഖ് എഞ്ചിനിയര്‍

 

കഠ്‌വയില്‍ ബലാത്സംഗത്തിനിരയായി കുട്ടിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് സിഖ് എഞ്ചിനിയര്‍ ഒരു മാസത്തെ ശമ്പളം നീക്കി വെച്ചു.

ഗുജറാത്തിലെ ത്രാല്‍ ഗ്രാമത്തില്‍ നിന്നുള്ള മുപ്പത്തിരണ്ടുകാരനാണ് ഹര്‍മിനാദാര്‍ പാല്‍ സിങ്. ഊര്‍ജ്ജ വികസന വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഹര്‍മിനാദാര്‍. ഈ പ്രാകൃത ചെയ്തിയെ മതത്തിന്റെ കോണിലൂടെ കാണരുതെന്നും ഇത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം കശ്മീര്‍ റിഡേര്‍സിനോട് പറഞ്ഞു.

ഏറെ സഹിക്കേണ്ടി വന്ന ആ നാടോടി കുടുംബത്തെ സഹായിക്കല്‍ എന്റെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്. സ്വന്തമായി ഒരു ജോലിയുള്ള എന്നെ സംബന്ധിച്ചിടത്തോളം അവരെ സഹായിക്കല്‍ ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല. ആസിഫ എന്റെ സ്വന്തം മകളെ പോലെയാണ്.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ഹര്‍മിനാദാര്‍ സിംഗ് പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണം. എട്ടു വയസ്സുകാരി സൈബയുടെ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷയാണ് കണ്ടു മനസ്സിലാക്കേണ്ടത്. അന്വേഷണം പൂര്‍ത്തിയായ ഉടന്‍ പ്രതികളെ വധശിക്ഷയ്ക്ക് വിധേയമാക്കുകയായിരുന്നു. ഈ ശിക്ഷാ രീതി തുടര്‍ന്നാലേ ആസിഫയുടെ കുടുംബത്തിനും വേഗത്തില്‍ നീതി കിട്ടൂ. ഹര്‍മിനാദാര്‍ പറഞ്ഞു.
.

SHARE