സംസ്ഥാനത്തെ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്‌ചകളിൽ അവധി; അറിയിപ്പ് ഉണ്ടാകും വരെ പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി. കൊവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.  നിലവിലുള്ള അവധി ദിനങ്ങളായ രണ്ടാം ശനി, നാലാം ശനി എന്നീ ദിവസങ്ങൾക്ക് പുറമേയാണിത്.

പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്ക്മാനേജർമാർ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ ശനിയാഴ്‌ചകളിൽ ബാങ്ക് തുറന്ന് പ്രവർത്തിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ വയനാട് പുല്‍പ്പള്ളിയിലെ ഒരു പൊതുമേഖലാ ബാങ്കിലെ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

SHARE