എഎല്‍ വിജയ്‌യെ നശിപ്പിച്ചതാര്?; ആരാധകരുടെ കമന്റിന് മറുപടിയുമായി അമലാ പോള്‍

കൊച്ചി: മുന്‍ ഭര്‍ത്താവും നടനുമയ എഎല്‍ വിജയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയുമായി നടി അമലപോള്‍. വിജയിനെ നശിപ്പിച്ചതാര് എന്ന് ചോദിച്ച് കമന്റിട്ടയാള്‍ക്കാണ് മറുപടിയുമായി അമലാ പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്നോടുള്ള ഇഷ്ടമായിരുന്നു വിവാഹ മോചനം എന്ന് സൂചിപ്പിച്ചായിരുന്നു അമലാ പോള്‍ മറുപടി നല്‍കിയത്.

അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെടുത്തി എഴുതിയ കുറിപ്പ് അമലാ പോള്‍ ഷെയര്‍ ചെയ്തിരുന്നു. സ്‌നേഹം കൊണ്ടല്ലേ എന്ന പേരില്‍ ആളുകളെ വേദനിപ്പിക്കുന്നതിന് എതിരെയായിരുന്നു കുറിപ്പ്. ഗാര്‍ഹിക പീഡനത്തെ കുറിച്ചും വൈവാഹിക ജീവിതത്തില്‍ സ്!ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമായിരുന്നു കുറിപ്പ്. മെറിനെ മോശമാക്കുന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടും അമല പോള്‍ ഷെയര്‍ ചെയ്തു. അതിന് കമന്റായാട്ടായിരുന്നു ഒരാളുടെ ചോദ്യം. എ എല്‍ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിനെ എന്താണ് വിളിക്കുകയെന്നുമായിരുന്നു ചോദ്യം. തന്നോട് തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുകയെന്ന് അമലാ പോള്‍ മറുപടി നല്‍കി.

2014 ജൂണ്‍ 12ന് വിവാഹിതരായ എ എല്‍ വിജയ്‌യും അമല പോളും ഒരു വര്‍ഷം കഴിഞ്ഞപോള്‍ വേര്‍പിരിഞ്ഞിരുന്നു.

SHARE