രാഷ്ട്രപതി ഭവനു സമീപം മദ്യവേട്ട; പാല്‍ വണ്ടിയില്‍ മദ്യം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍


രാഷ്ട്രപതി ഭവന് സമീപം മദ്യ വേട്ട. പാല്‍ കണ്ടെയ്നറില്‍ മദ്യം കടത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഗുരുഗ്രാമില്‍ നിന്ന് ഗാസിയാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന മദ്യമാണ് ഇന്ന് ഉച്ചയോടെ രാഷ്ട്രപതി ഭവന് സമീപം പിടികൂടുന്നത്. രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളുമടക്കം അടച്ചിട്ടിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ ഒഴികെയൊന്നിനും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. പാല്‍ അവശ്യ സാധനമയാതുകൊണ്ട് ആരും സംശയിക്കില്ലെന്ന് കരുതിയാണ് പാല്‍ കണ്ടെയ്നറില്‍ മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് പിടിയിലായ ബോബി പറഞ്ഞു.

ഏപ്രില്‍ 14 വരെയാണ് ലോക്ക് ഡൗണ്‍. പാല്‍, പത്രം, മാധ്യമസ്ഥാപനങ്ങള്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികളടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, ബാങ്ക്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , ചരക്ക് ലോറികള്‍ എന്നിവയ്ക്ക് മാത്രമാണ് ലോക്ക് ഡൗണ്‍ ബാധകമല്ലാത്തത്.