എസ്.പി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത്; അഖിലേഷ് യാദവ് അസംഖഡ് മണ്ഡലത്തില്‍ മത്സരിക്കും

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അസംഖഡ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അതിനിടെ മുഖ്യ പ്രചാരകരുടെ പട്ടികയില്‍ നിന്ന് മുലായത്തെ പാര്‍ട്ടി ഒഴിവാക്കി.

സമാജ് വാദി പാര്‍ട്ടി മുന്‍ അധ്യക്ഷനും അഖിലേഷിന്റെ പിതാവുമായ മുലായം സിംഗ് യാദവ് കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഘഡ്. ഇവിടെ ആദ്യമായാണ് അഖിലേഷ് ജനവിധി തേടുന്നത്. മുലായം മയിന്‍പുരിയില്‍ മത്സരിക്കും.

പ്രമുഖ നേതാക്കളിലൊരാളായ അസംഖാന്‍ സ്വന്തം തട്ടകമായ റാംപൂരില്‍ തന്നെ സ്ഥാനാര്‍ഥിയാകും. മറ്റു പേരുകള്‍ ആദ്യ പട്ടികയിലില്ല. മുലായത്തിന് ഇത്തവണയും സുരക്ഷിത മണ്ഡലം അനുവദിച്ചെങ്കിലും പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ അദ്ദേഹം ഉണ്ടാകില്ലെന്ന് ഉറപ്പായി. ഇന്ന് പുറത്തറിക്കിയ മുഖ്യപ്രചാരകരുടെ പട്ടികയില്‍ അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ്, റാം ഗോപാല്‍ യാദവ്, അസംഖാന്‍, ജയബച്ചന്‍ തുടങ്ങിയവര്‍ ആണ് പ്രധാനികള്‍.

SHARE