‘പറ്റുമെങ്കില്‍ തെളിവ് കാണിക്കൂ’; ലോക്ഡൗണ്‍ വിവാദപോസ്റ്റില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ

‘പറ്റുമെങ്കില്‍ തെളിവ് കാണിക്കൂ’; ലോക്ഡൗണ്‍ വിവാദപോസ്റ്റില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ

തിരുവനന്തപുരം: ലോക്ഡൗണുമായി ബന്ധപ്പെട്ടുള്ള വിവാദപോസ്റ്റില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്. ആരുടേയോ ഭാവനയുടെ ഫലമാണ് വിവാദമെന്നും വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുമ്പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കണമെന്നും അഹാനകൃഷ്ണ പറഞ്ഞു. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം. ലോക്ക്ഡൗണിനേയും സ്വര്‍ണ്ണക്കടത്തിനേയും ബന്ധിപ്പിച്ചുകൊണ്ടായിരുന്നു നടി അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി.

ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് താരം പ്രതികരിച്ചത്. ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ കോവിഡ് വ്യാധിയോട് നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാന്‍ തനിക്കാവില്ലെന്നും അഹാന കുറിച്ചു. അതേസമയം, താരത്തിന്റെ അക്കൗണ്ടില്‍ നിന്ന് മറുപടി അപ്രത്യക്ഷമായിരിക്കുകയാണിപ്പോള്‍.

ശനിയാഴ്ച ഒരു പ്രധാന രാഷ്!ട്രീയ അഴിമതി പുറത്തുവരുന്നു. ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു, വെല്‍ എന്നാണ് അഹാന ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. തലസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം രൂക്ഷമായിരിക്കെ കേരളത്തിലെ കൊവിഡ് സ്ഥിതിയെ നിസാരവല്‍ക്കരിക്കുകയാണ് അഹാന എന്നാണ് വിമര്‍ശകര്‍ പറഞ്ഞത്.

‘വാര്‍ത്ത കാണാന്‍ ആവശ്യപ്പെടുന്നവരോടും രാജ്യത്തെ, സംസ്ഥാനത്തെ,നഗരത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് ഞാന്‍ ബോധവതിയല്ലെന്നും പറയുന്നവരോടും, വസ്തുത അറിയാന്‍ ശ്രമിക്കുക. ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും. പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ. ആരുടെയോ ഭാവനയുടെ ഫലമാണിത്. ഞാനെന്തോ പറഞ്ഞു. മറ്റൊരാള്‍ അത് വേറേതോ തരത്തില്‍ വ്യാഖ്യാനിച്ചു. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കുക. മറ്റുള്ളവയോട് എനിക്കൊന്നും പറയാനില്ല, എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ കോവിഡ് വ്യാധിയോട് നിര്‍വികാരമായി പ്രതികരിച്ചു എന്ന ആരോപണം ഏറ്റെടുക്കാന്‍ എനിക്കാകില്ല.’- ഇതായിരുന്നു അഹാനയുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY