വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; 497-ാം വകുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐ.പി.സി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ബന്ധം വിവാഹമോചനത്തിനൊരു കാരണമാണ്. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ല. സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യതക്കുള്ള അവകാശം ലംഘിക്കുന്നതും സ്ത്രീകളുടെ ആത്മാഭിമാനം മാനിക്കാത്തതുമാണ് 497-ാം വകുപ്പ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വകുപ്പ് റദ്ദാക്കുകയായിരുന്നു.

മലയാളിയായ ജോസഫ് ഷൈനാണ് 497ാ-ം വകുപ്പ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഈ വകുപ്പ് റദ്ദാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റദ്ദാക്കിയാല്‍ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

SHARE