‘ഏകദേശം 20 ദിവസമായിരിക്കുന്നു; സുശാന്ത്, ഇന്നും ഉണരുന്നത് നിന്നെയോര്‍ത്ത്’ – ഭൂമിക

മുംബൈ: സുശാന്ത് രജ്പുതിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തയായിട്ടില്ലെന്ന് നടി ഭൂമിക ചൗള. ഇന്നും സുശാന്തിനെ ഓര്‍ത്താണ് ഉറക്കമുണരുന്നത് എന്നും ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ് ധോണിയെ കുറിച്ചുള്ള ജീവചരിത്ര സിനിമയില്‍ സുശാന്തിന്റെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു.

ഭൂമികയുടെ കുറിപ്പ്

‘ഏകദേശം 20 ദിവസമായി. എന്നിട്ടും നിന്നെക്കുറിച്ച് ആലോചിച്ചാണ് ഞാന്‍ ഉണരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ എന്നാലോചിക്കാറുണ്ട്. വെള്ളിത്തിരയില്‍ ചുരുങ്ങിയ നേരം മാത്രമാണ് നമ്മള്‍ കഥാപാത്രമായി അഭിനയിച്ചിട്ടുള്ളത്. എന്നിട്ടും എന്തോ നമ്മെ ബന്ധപ്പെടുത്തുന്നു. അത് വിഷാദമായിരുന്നോ? വ്യക്തിപരമായി. എങ്കില്‍ നിനക്ക് സംസാരിക്കാമായിരുന്നു. അത് തൊഴിലുമായി ബന്ധപ്പെട്ടതായിരുന്നു എങ്കില്‍ നീ ഇക്കാലയളവില്‍ നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇവിടെ അതിജീവിക്കാന്‍ എളുപ്പമാകില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു. അകത്തു നിന്നുള്ളവരെ കുറിച്ചോ പുറത്തു നിന്നുള്ളവരെ കുറിച്ചോ ഞാന്‍ സംസാരിക്കുന്നില്ല. എന്താണോ അതാണത്.

അതെ, അന്‍പതില്‍ അധികം ചിത്രങ്ങള്‍ ചെയ്ത ശേഷവും എനിക്ക് ഒരാളുമായി ബന്ധപ്പെടുത്തേണ്ടി വരിക എന്നത് എളുപ്പമല്ല. എന്നാല്‍ ചെയ്യുന്ന ജോലികളില്‍ ഇപ്പോഴും ഞാന്‍ സന്തുഷ്ടയാണ്. നല്ലത് ചിന്തിക്കാനും വിശ്വസിക്കാനും എന്നെത്തന്നെ നിരന്തരം പ്രേരിപ്പിക്കുന്നു. സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നുള്ളവരെ നിനക്ക് വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യേണ്ട സമയം വന്നേക്കാം. പലരും അനുകമ്പയുളളവരും ഊഷ്മള ബന്ധം പുലര്‍ത്തുന്നവരുമാണ്. എന്നാല്‍ മറ്റ് ചിലര്‍ നിങ്ങളെ അംഗീകരിക്കാന്‍ മടിക്കുകയും നിഷ്‌കരുണം തള്ളിക്കളയുകയും ചെയ്യുന്നവരാകാം. മിക്കവാറും എല്ലാ പേരും നിങ്ങളെ എപ്പോഴും ബഹുമാനിക്കുന്നവരാണ്, എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമേ ആവശ്യമുള്ളപ്പോള്‍ മാത്രം നിങ്ങളുടെ അടുക്കല്‍ വരൂ. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് നിനക്ക് ഒരു കോള്‍ ചെയ്താല്‍, നമുക്ക് നോക്കാം എന്നായിരിക്കും അവരുടെ മറുപടി. അല്ലെങ്കില്‍ ചിരിച്ച് തള്ളും.

എന്നിട്ടും ഇന്നും എല്ലാത്തിനും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു… അത് സാരമില്ല എന്ന് പറയുന്നതിനെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഒരുപക്ഷേ ഒരാള്‍ ഒരു വേഷത്തിന് അനുയോജ്യമാകണമെന്നില്ല, അത് സാരമില്ല. ക്രിയാത്മകയമായി ആയി ചിന്തിക്കൂ… അവസാനമായി ജോലി സംബന്ധമായുള്ള നിരാശയേക്കാളും അല്ലെങ്കില്‍ പല കാരണം കൊണ്ടും ഉണ്ടായ വിഷാദരോഗത്തേക്കാളും കൂടുതലായി നിങ്ങള്‍ക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എന്താണെന്ന് ഞങ്ങള്‍ അറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു… അതുവരെ ഗുഡ്‌ബൈ… നിങ്ങള്‍ എവിടെയായിരുന്നാലും നിനക്കും കുടുംബത്തിനും എന്റെ പ്രാര്‍ത്ഥനയുണ്ടാകും’

https://www.instagram.com/p/CCLegm6BTQe/?utm_source=ig_web_copy_link