സുശാന്തിന്റെ ഫഌറ്റിന്റെ മാസ വാടക 4.51 ലക്ഷം; സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് സഹോദരി

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം വിവാദങ്ങളിലേക്ക് നീങ്ങുന്നു. മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. അതേസമയം, മരണം അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

വളരെക്കാലമായി മുംബൈ ബാന്ധ്രയില്‍ താമസിക്കുന്ന സുശാന്ത് പുതിയ ഫ്‌ലാറ്റിലേക്ക് ആറുമാസം മുന്‍പാണ് താമസം മാറിയത്. മുംബൈയിലെ ആഡംബര പ്രദേശം എന്ന് വിശേഷിപ്പിക്കുന്ന പാലി ഹില്ലിലാണ് ഈ ഡ്യൂപ്ലസ് ഫ്‌ലാറ്റ്. ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു ഈ ഫ്‌ലാറ്റിന്റെ വാടക. ഡിസംബര്‍ 2022 വരെയാണ് ഇവിടെ താമസിക്കാന്‍ സുശാന്ത് കരാര്‍ ഏര്‍പ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാന്‍സും നല്‍കിയിട്ടുണ്ട് സുശാന്ത്.

നാല് വീട്ടുജോലിക്കാരാണ് ഈ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. ഒപ്പം സുശാന്തിനൊപ്പം ഒരു സിനിമ കലാസംവിധായകനും ഇവിടെ താമസിച്ചിരുന്നു. അതേസമയം, സുശാന്ത് സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്ന് സഹോദരി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം തന്നെ സുശാന്തിന്റെ ബാങ്ക് അക്കൌണ്ടുകള്‍ അന്വേഷണ വിധേയമായി പരിശോധിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

SHARE