വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

വയനാട്: വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചുരത്തിലെ തകരപ്പാടിക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിയുകായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

SHARE