ആലപ്പുഴയില്‍ കാര്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ പൂച്ചാക്കല്‍ ജംഗ്ഷന് സമീപം കാര്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചിട്ട ശേഷം മൂന്നു കുട്ടികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയെയും ഇടിച്ചിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചു നിന്നു. മൊത്തം 8 പേര്‍ ആശുപത്രിയിലാണ്.

കൈവരിക്ക് മുകളിലൂടെ തോട്ടിലേക്ക് വീണ രണ്ടു കുട്ടികളും കൂടെ കരയിലേക്ക് വീണ കുട്ടിയെയും നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

SHARE