രാജ്യത്ത് 96,169 കോവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ മരണം 157

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 96,169 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 35,823 രോഗികള്‍ക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3029 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും മന്ത്രാലയം പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 157 പേരും മരിച്ചതായി കണക്കുകള്‍ പറയുന്നു. അതേസമയം, രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

SHARE