വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും രക്ഷപ്പെടുത്തി

മഹാരാഷ്ട്രയിലെ കനത്തമഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് 700 യാത്രക്കാരുമായി നീങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. 700 യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് കുടുങ്ങിപ്പോയത്.

ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും രക്ഷപ്പെടുത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ട്രെയിനിന് യാത്ര തുടരാന്‍ സാധിക്കാതെ വന്നത്. കരസേന, നാവികസേന, ആര്‍പിഎഫ് തുടങ്ങി സ്ഥലത്ത് എത്തിയതോടെ ട്രെയിനിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം ദ്രുതഗതിയിലായത്്. ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായാണ് യാത്രികരെ രക്ഷപ്പെടുത്തിയത്.