കോര്‍പ്പറേഷനില്‍ ശുചീകരണ തൊഴില്‍ തേടിയത്തിയത് ഏഴായിരം എഞ്ചിനീയര്‍മാര്‍

കോയമ്പത്തൂര്‍: കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി തസ്തികയിലേക്ക് അപേക്ഷതേടിയെത്തിയത് 7,000 എഞ്ചിനീയര്‍മാര്‍. കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 549 വരുന്ന സാനിറ്ററി തൊഴിലാളികളുടെ തസ്തികയിലേക്കാണ് എഞ്ചിനീയര്‍മാര്‍, ഡിപ്ലോമക്കാര്‍ തുടങ്ങി പതിനായിരത്തോളം ബിരുധാരികള്‍ അപേക്ഷ സമര്‍പ്പിച്ചത്.

കോര്‍പ്പറേഷന്റെ ഗ്രേഡ് 1 ശുചീകരണ തൊഴില്‍ മേഖലയിലെ 549 തസ്തികകളിലേക്ക് കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ ദിവസം നടന്ന സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയിലാണ് 7,000 എഞ്ചിനീയര്‍മാരുടെ അപേക്ഷകര്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ 70 ശതമാനം അപേക്ഷകളും മിനിമം യോഗ്യതയായ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപേക്ഷരില്‍ ചിലര്‍ ഇതിനകം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും യോഗ്യതയനുസരിച്ചുള്ള ജോലി ലഭിച്ചിട്ടില്ലെന്നുമാത്രമാല്ല 6,000-7,000 മാസ ശമ്പളത്തിലാണ് പണിയെടുക്കുത്. തുഛമായ ശമ്പളത്തില്‍ കുടുംബത്തെ പോറ്റേണ്ട ഗതികേടില്‍ ഇവര്‍ തൊഴില്‍ സുരക്ഷയില്ലാതെ 12 മണിക്കൂര്‍ അധ്വാനിക്കുന്നതായും കണ്ടെത്തി. കോര്‍പ്പറേഷന്‍ തൊഴില്‍ തസ്തികയില്‍ ആദ്യ ശമ്പളമായി 15,700 രൂപ നല്‍കുന്നത് സര്‍ക്കാര്‍ ആനുകൂല്യങ്ങളുമാണ് ഇവരെ ശുചീകരണ തൊഴിലിലേക്ക് ആകര്‍ഷിച്ചതെന്നാണ് കരുതുന്നത്.
എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുന്നവരും ഈ സ്ഥിരം ജോലികള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്.

ശുചീകരണ തൊഴിലാളികളുടെ ഏകദേശം ശമ്പളം 20,000 രൂപയാണ്. രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറുമാണ് ജോലി സമയം. ഇതിനിടയില്‍ ലഭിക്കുന്ന ഒഴിവുസമയങ്ങളില്‍ മറ്റ് ജോലികള്‍ ചെയ്യാനുള്ള അനുവാദവും ഈ തൊഴിലിന്റെ പ്രത്യേകതയാണ്. കോയമ്പത്തൂര്‍ കോര്‍പ്പറേഷന്റെ പട്ടികയില്‍ ഇപ്പോള്‍ 2,000 സ്ഥിര തൊഴിലാളികളും 500 കരാര്‍ തൊഴിലാളികളുണ്ട്.

SHARE