കൊറോണ വൈറസ്ബാധ; മരണം 1368 ആയി

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 1368 ആയി. ചൊവ്വാഴ്ച 242 പേര്‍കൂടി മരിച്ചു. ലോകത്ത് 60,286 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ പലപേരുകളില്‍ അറിയപ്പെടുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ലോകാരോഗ്യസംഘടന കൊറോണവൈറസിന് കഴിഞ്ഞദിവസം കോവിഡ്19 എന്ന പ്രത്യേക പേര് നല്‍കിയിരുന്നു.

വൈറസ് ബാധ ഫെബ്രുവരിയില്‍ ഏറ്റവുംകൂടിയ നിലയിലെത്തി മെല്ലെ കുറയാന്‍ തുടങ്ങുമെന്നാണ് ചൈനയിലെ വൈറോളജിസ്റ്റുകള്‍ പറയുന്നത്. അതേസമയം, വാക്‌സിന്‍ കണ്ടെത്താന്‍ 18 മാസമെങ്കിലും വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ചൈനയ്ക്ക് പുറത്ത് സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

SHARE