ആഗ്ര-ലഖ്‌നൗ ഹൈവേയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 13 പേര്‍ കൊല്ലപ്പെട്ടു

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 13 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിഹാറിലെ മോത്തിഹാരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബസ് ഡ്രൈവര്‍ ശ്രദ്ധിക്കാതെ ട്രക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ബസില്‍ 40-45 യാത്രക്കാരുണ്ടായിരുന്നു.

SHARE