കോവിഡിനെ പൊരുതി തോല്‍പ്പിച്ച് 113കാരി മുത്തശ്ശി

മാഡ്രിഡ്: കൊവിഡിനെ പൊരുതി തോല്‍പ്പിച്ച് 113കാരി. സ്‌പെയിനിലെ ഏറ്റവും പ്രായമുള്ളയാളെന്ന് വിശ്വസിക്കുന്ന മരിയ ബ്രാന്യാസ് എന്ന 113കാരിയാണ് ഒപ്പം ചികിത്സയിലുള്ള നിരവധി പേര്‍ മരിച്ചിട്ടും കൊവിഡിനെതിരെ പോരാടി വിജയം നേടിയത്.
അമേരിക്കയിലാണ് മരിയ ബ്രന്യാസ് ജനിച്ചത്. സ്‌പെയിനിലെ ഓലോട്ടിലെ സാന്റ മരിയ ഡെല്‍ ടുറ കെയര്‍ ഹോമില്‍ വച്ചാണ് കൊവിഡ് രോഗം പടരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടുത്തെ അന്തേവാസിയാണ് മരിയ. ”അവര്‍ രോഗമുക്തി നേടി, ഇപ്പോള്‍ സുഖമായിരിക്കുന്നു..” മരിയയുമായി അടുത്ത വൃന്ദങ്ങള്‍ പറഞ്ഞു. ഒടുവിലായി നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാണ്.

മൂന്ന് മക്കളുടെ അമ്മയായ മരിയ ആഴ്ചകളായി മുറിയില്‍ ഐസൊലേഷനിലായിരുന്നു. അവരെ ശുശ്രൂഷിക്കാന്‍ ഒരു ജീവനക്കാരിയെ മാത്രമാണ് അനുവദിച്ചത്. എന്താണ് ഇത്രയും നീണ്ട കാലജീവിതത്തിന്റെ രഹസ്യമെന്ന ചോദ്യത്തിന് ‘നല്ല ആരോഗ്യം’ എന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. മരിയ താമസിക്കുന്ന കെയര്‍ ഹോമില്‍ കൊവിഡ് ബാധിച്ച് നിരവധി പേര്‍ മരിച്ചിരുന്നു.

SHARE